കറന്റ് ബില്ലിൽ വീണ്ടും 'സർചാർജ്': ഒക്ടോബറിലും വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ കൂടുതൽ നിരക്ക് നൽകി വൈദ്യുതി വാങ്ങി. നഷ്ടം മറികടക്കാൻ ഒക്ടോബറിലും ഉപഭോക്താക്കൾക്ക് കറൻ്റ്ബില്ലിൽ സർചാർജ് വരുന്നു. യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് വരുമെന്നാണ് വിവരം. പ്രതിമാസ, ദ്വൈമാസ ബില്ലുകാർക്ക് ഒരേ നിരക്കായിരിക്കും ഈടാക്കുക. ഓഗസ്റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിൽ 6.88 കോടി അധിക ചെലവെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം. ഈ തുകയാണ് അടുത്തമാസം സർചാർജായി ഈടാക്കുന്നത്. സെപ്റ്റംബറിൽ പ്രതിമാസ ബില്ലുകാരിൽ നിന്ന് മൂന്ന് പൈസയും ദ്വൈമാസ ബില്ലുകാരിൽ നിന്ന് രണ്ട് പൈസയും ആണ് സർചാർജ് ഈടാക്കുന്നത്. ഇനിയിപ്പോൾ ആ വ്യത്യാസം ഒഴിവാക്കിയാണ് പിരിവ്.
Comments ()