Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

കോടതി പരിധിയിൽ തീരുമാനമാകാതെ ഉത്ഘാടനം. കല്ലറ പോലീസ് സ്റ്റേഷനിൽ കേസെടുക്കാൻ പ്രതിസന്ധി

കോടതി പരിധിയിൽ തീരുമാനമാകാതെ ഉത്ഘാടനം. കല്ലറ പോലീസ് സ്റ്റേഷനിൽ കേസെടുക്കാൻ പ്രതിസന്ധി
കല്ലറ പോലീസ് സ്റ്റേഷൻ

വൈക്കം വാർത്ത ബ്രേക്കിംഗ് ന്യൂസ്

എസ്. സതീഷ്കുമാർ

കോട്ടയം: കോടതി പരിധി തീരുമാനമായില്ല.
കല്ലറ പോലീസ് സ്റ്റേഷനിൽ പരാതിയും മൊഴിയും കൊടുക്കാം കേസെടുക്കുന്നത് പഴയ സ്റ്റേഷൻ പരിധി വച്ച്. വൈക്കം കോടതി പരിധിയിൽ ഉണ്ടായിരുന്ന സ്ഥലങ്ങൾ തന്നെയാണ് കല്ലറ പോലീസ് സ്റ്റേഷൻ പരിധിയിലും ഉള്ളതെങ്കിലും ഏറ്റുമാനൂർ കോടതിയിലേക്ക് കല്ലറ സ്റ്റേഷനിലെ കേസുകൾ മാറ്റാനുള്ള ശ്രമത്തിന്റെ ഫലമായാണ് പ്രതിസന്ധി എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വൈക്കം - കല്ലറയില്‍ പോലീസ് സ്‌റ്റേഷന്‍ ഉത്ഘാടനം നടത്തി. ഉദ്യോഗസ്ഥരും എത്തി. പക്ഷെ കേസെടുക്കാനാവാത്ത സ്ഥിതിയിലാണ്. കേസ് നടത്തേണ്ട കല്ലറ പോലീസിൻ്റെ കോടതി പരിധി ഇതുവരെ നിശ്ചയിക്കാത്തതാണ് കാരണം. അതുകൊണ്ട് പോലീസ് സ്‌റ്റേഷന്റെ പേരില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും സാധിക്കാത്ത അവസ്ഥയാണ്. ഹൈക്കോടതിയാണ് സ്റ്റേഷൻ്റെ കോടതി പരിധി നിശ്ചയിക്കുന്നത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഉത്ഘാടനം നടന്നു. കഴിഞ്ഞ ജനുവരി 24-നാണ് മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. കാണാതായതുള്‍പ്പെടെ മൂന്ന് കേസുകളാണ് കല്ലറ പോലീസ് സ്‌റ്റേഷനില്‍ കേസാക്കിയത്. എന്നാൽ മൊഴിയെടുത്ത് സംഭവം നടന്ന സ്ഥലം, മുമ്പ് എത് സ്റ്റേഷൻ പരിധിയിലായിലാണൊ, അവിടേക്ക് കൈമാറാനേ ഇപ്പോൾ കഴിയൂ. കടുത്തുരുത്തി, വൈക്കം പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍പ്പെട്ടിരുന്ന കല്ലറ, വൈക്കം സ്റ്റേഷൻ പരിധിയിലായിരുന്ന വെച്ചൂര്‍ പഞ്ചായത്തുകള്‍ മുഴുവനും കടുത്തുരുത്തി പഞ്ചായത്തില്‍ ഉള്‍പ്പെട്ട കപിക്കാട്, മധുരവേലി, ആയാംകുടി, എഴുമാംതുരുത്ത് പ്രദേശങ്ങള്‍, മാഞ്ഞൂര്‍ പഞ്ചായത്തില്‍പ്പെട്ട മാഞ്ഞൂര്‍ സൗത്ത്, മേമ്മുറി, മാന്‍വെട്ടം, വിജയ ലൈബ്രറി, കക്കത്തുമല പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കല്ലറയില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയത്. നിലവില്‍ പോലീസ് സ്റ്റേഷനില്‍ ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. പരാതികളുടെ അടിസ്ഥാനത്തില്‍ മൊഴിയും രേഖപ്പെടുത്തും. പിന്നെ കേസിനാസ്പദമായ സംഭവം നടന്ന സ്ഥലത്തെ മുൻപ് ഉണ്ടായിരുന്ന സ്റ്റേഷനിൽ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് ആ പോലീസ് സ്റ്റേഷന്‍ ഏത് കോടതിയുടെ പരിധിയിലാണോ അവിടെയാണ് പ്രതികളെ ഹാജരാക്കുന്നത്. പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവികമായ നടപടിക്രമമായാണ് മറ്റ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതെന്ന് വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു പറഞ്ഞു. സ്റ്റേഷൻ, വൈക്കം കോടതിയുടെ പരിധിയിലാക്കി നിശ്ചയിക്കാനുള്ള നടപടി ക്രമങ്ങള്‍ ആഭ്യന്തരവകുപ്പ് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സി.കെ. ആശ എം.എല്‍.എ. മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിനിടെ കോടതി പരിധി ഏറ്റുമാനൂരാക്കാനും രാഷ്ട്രീയ ശ്രമം നടക്കുന്നതതായാണ് വിവരം. കുറവിലങ്ങാട്-ചേര്‍ത്തല മിനി ഹൈവേയ്ക്കു സമീപം ചന്തപ്പറമ്പില്‍ 3,750 ചതുരശ്രയടി വിസ്തൃതിയില്‍ മൂന്ന് നിലകളിലായിട്ടാണ് പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, രണ്ട് എസ്.ഐമാർ, ഏഴ് എ.എസ്.ഐ ഉള്‍പ്പെടെ 34 ഉദ്യോഗസ്ഥരും ഉള്ളതാണ് കല്ലറ പൊലീസ് സ്‌റ്റേഷൻ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും