Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കോട്ടയം ജില്ലാ കേരളോൽസവത്തിൽ ചങ്ങനാശ്ശേരി നഗരസഭക്ക് ഓവറോൾ കിരീടം

കോട്ടയം ജില്ലാ കേരളോൽസവത്തിൽ ചങ്ങനാശ്ശേരി നഗരസഭക്ക് ഓവറോൾ കിരീടം
കോട്ടയം ജില്ലാ കേരളോത്സവത്തിൻ്റെ ഓവറോൾ കിരീടം ചങ്ങനാശേരി നഗരസഭയ്ക്കു വേണ്ടി ഏറ്റുവാങ്ങുന്നു

കോട്ടയം: ജില്ല കേരളോൽസവത്തിൽ ചങ്ങനാശ്ശേരി നഗരസഭക്ക് ഓവറോൾ കിരീടം. 459 പോയിന്റ് നേടിയാണ് ചങ്ങനാശ്ശേരി നഗരസഭ ഓവറോൾ കിരീടം സ്വന്തമാക്കിയത്. 28 പോയിന്റുമായി ചങ്ങനാശ്ശേരി നഗരസഭയിലെ അനന്യ രാജീവ് കലാതിലകവും 30 പോയിന്റുമായി പാമ്പാടി ബ്ലോക്കിലെ മിഥുൻ കെ. രാജു കലാപ്രതിഭയുമായി.

കലാതിലകം അനന്യ രാജീവും കലാപ്രതിഭ മിഥുൻ കെ. രാജുവും

കേരളോൽസത്തിൽ 231 പോയിന്റ് നേടിയ ളാലം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 171 പോയിന്റ് നേടിയ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. കലാ മത്സരങ്ങളിൽ 290 പോയിന്റും കായിക ഇനങ്ങളിൽ 169 പോയിന്റും നേടിയാണ് ചങ്ങനാശേരി നഗരസഭ ഓവറോൾ കിരീടം സ്വന്തമാക്കിയത്. കലാമത്സരങ്ങളിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് 80 പോയിന്റോടെ രണ്ടാം സ്ഥാനവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 68 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. കായിക മത്സരങ്ങളിൽ 168 പോയിന്റുമായി ളാലം ബ്ലോക്ക് രണ്ടാം സ്ഥാനവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 103 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. സംസ്ഥാന യുവജനക്ഷേമ ബോർഡും കോട്ടയം ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി കരിമ്പന്നൂർ, ജില്ലാ പഞ്ചായത്തംഗങ്ങളായ പെണ്ണമ്മ ജോസഫ്, ആർ. ശ്രീകല, പി.കെ. വൈശാഖ്, ആൻ മരിയ ജോർജ്, അഡ്വ. പി. ജിരാജ്, നിമ്മി മാനുവൽ, അഭിലാഷ് ചന്ദ്രൻ, സുമ, എം.കെ. രാജേഷ്, സിനി മാത്യു, യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും