Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

കോട്ടയം പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ കാർ മതിലിൽ ഇടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ കാർ മതിലിൽ ഇടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. മല്ലപ്പള്ളി കളായ മെറിൻ ടിനു ദമ്പതികളുടെ മകൻ കീത്ത് (3) ആണ് മരിച്ചത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. കാർ ഓടിച്ച മല്ലപ്പള്ളി മാത്യു (68), ശോശാമ്മ മാത്യു (58), മെറിൻ (40), ടിനു (35), ടിയാൻ (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് പാമ്പാടി കുറ്റിക്കലിൽ കുറ്റിക്കൽ സ്കൂളിനോട് ചേർന്ന് മതിലിലായിരുന്നു കാർ ഇടിച്ചത്. പാമ്പാടി ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ തെന്നി നീങ്ങി മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ തെന്നി മറിയുകയും ചെയ്തു. അപകടത്തിൽപ്പെട്ട കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെ. കെ. റോഡിൽ ഗതാഗത തടസവും ഉണ്ടായി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും