Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

കോട്ടയത്ത് വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു

കോട്ടയത്ത്  വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു

കോട്ടയം: ഇന്നലെ അർദ്ധരാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തിരുവനന്തപുരം സ്വദേശി ലിജോ ക്രിസ്റ്റഫർ (20 ) കൊല്ലം സ്വദേശി ആൽബിൻ മാത്യു ( 21 ) എന്നിവർക്ക് പരുക്കേറ്റു. 2 മണിയോടെ ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം.
കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങൾ പള്ളിക്കത്തോട് സ്വദേശികളായ പ്രീതി റിനോഷ് (44) സാന്ദ്ര റിനോഷ് (23) റിനോഷ് (47 ) എന്നിവർക്ക് പരുക്കേറ്റു. 2 മണിയോടെ പള്ളിക്കത്തോട് ഭാഗത്ത് വച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ചെമ്മലമറ്റം സ്വദേശി ജിതിൻ ലൂക്കിന് (36 ) പരുക്കേറ്റു. ഒരു മണിയോടെ ചെമ്മലമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും