Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഭീതിയുടെ ചുരമിറങ്ങി ഈരാറ്റുപേട്ട-വാഗമൺ പാത: ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ശാശ്വത പരിഹാരമില്ല

ഭീതിയുടെ ചുരമിറങ്ങി ഈരാറ്റുപേട്ട-വാഗമൺ പാത: ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ശാശ്വത പരിഹാരമില്ല

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര പാതയായ ഈരാറ്റുപേട്ട-വാഗമൺ റോഡ് ഇപ്പോൾ മരണക്കെണിയായി മാറിയിരിക്കുകയാണ്. പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ഭീതി സമ്മാനിക്കുന്ന അവസ്ഥയിലാണ് ഈ വഴിയിലൂടെയുള്ള ഓരോ യാത്രയും. മഴ ശക്തമാകുന്നതോടെ റോഡിന് ഇരുവശത്തുമുള്ള കുത്തനെയുള്ള മലനിരകളിൽ നിന്ന് കൂറ്റൻ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവാണ്. റോഡിന്റെ പല ഭാഗങ്ങളിലും അപകടനിലയിൽ നിൽക്കുന്ന പാറക്കെട്ടുകൾ ഏതുസമയത്തും അടർന്നുവീഴാം. അടിയന്തര സാഹചര്യങ്ങളിൽ രാത്രിയാത്ര തടയുക എന്ന താൽക്കാലിക പരിഹാരം മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

സെപ്റ്റംബർ 20 ന് കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞ് തിരുവള്ളൂർ സ്വദേശിനി സംഗീത അരുൾലാൽ ദാരുണമായി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിലേക്ക് ചെളിയും കല്ലും ഒഴുകിയെത്തി രണ്ട് കാറുകൾ അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. തുടര്‍ന്ന് വേലത്തുശ്ശേരിക്ക് സമീപം കൽക്കെട്ട് തകരുകയും ചെയ്തു. ജൂലൈ 31 ന് വൻതോതിൽ പാറക്കല്ലുകളും മണ്ണും വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അന്ന് വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. അപകടസാധ്യതയേറിയ മേഖലകൾ കൃത്യമായി കണ്ടെത്തി ശാസ്ത്രീയ പഠനത്തിലൂടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതർ ഇപ്പോഴും ഇത് അവഗണിക്കുകയാണെന്ന് യാത്രക്കാരും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും