തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നാളെ
കോട്ടയം: കോട്ടയം ജില്ലയില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ (സെപ്റ്റംബർ 28) തിങ്കളാഴ്ച നടക്കും. ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷന് (തൃക്കൊടിത്താനം), മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്ഡ് (ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാര്ഡ് (കുമ്പന്താനം) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടിംഗ്.

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും വിതരണ കേന്ദ്രങ്ങളിൽനിന്ന് പോളിംഗ് ഉദ്യോഗസ്ഥർ ഇന്നലെ ഏറ്റുവാങ്ങി വോട്ടിംഗ് കേന്ദ്രങ്ങളില് ബൂത്തുകള് സജ്ജമാക്കി.
Comments ()