ഡയാലിസിസ് കിറ്റ് വിതരണം നടത്തി
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും ആശ്രയയും, വൈ.ഡബ്ല്യൂ.സി.എ പ്രതിഭ ഗ്രൂപ്പ് കോട്ടയവും ചേർന്ന് 169 വൃക്കരോഗികൾക്ക് നൽകി. ആശ്രയ സെക്രട്ടറി ഫാ. ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിജയപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അമ്പലത്തിങ്കൽ ഡയാലിസിസ്കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. ഗീതാ ദേവി (എച്ച്.ഒ.ഡി, കമ്മ്യൂണിറ്റി മെഡിസിൻ, മെഡിക്കൽ കോളേജ്), സിസ്റ്റർ ശ്ലോമ്മോ, മഞ്ജു കുരുവിള, ജോസഫ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

Comments ()