Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കുടിവെളള പൈപ്പിൻ്റെ ലീക്ക് അടച്ചു

കുടിവെളള പൈപ്പിൻ്റെ ലീക്ക് അടച്ചു
വായു സമ്മർദ്ധം നിയന്ത്രിക്കാൻ വാട്ടർ അതോറിറ്റി സൃഷ്ടിച്ച ദ്വാരത്തിലൂടെ വെള്ളം ചീറ്റുന്ന ദൃശ്യം. ഇത് യാത്രക്കാരുടെ മേൽ വീഴുന്ന സ്ഥിതിയായിരുന്നു. ഇതാണ് വാട്ടർ അതോറിറ്റി ഇന്ന് അടച്ചത്

വൈക്കം: വൈക്കം കിഴക്കേ നടയിൽ ആറാട്ടുകുളങ്ങര കിളിയാറ്റുനട റോഡിന് സമീപത്തെ കലുങ്കിന് താഴെ പൈപ്പിലൂടെ കുടിവെള്ളം ലീക്ക് ചെയ്യുന്നത് അടച്ചു. എന്നാൽ ഇത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതല്ലെന്ന് വാട്ടർ അതോറിറ്റി വിശദീകരിച്ചു. വാഴമന പോലുള്ള കിഴക്കൻ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാത്ത സ്ഥിതി ഉണ്ടായപ്പോൾ വിതരണ പൈപ്പിലെ വായു സമ്മർദ്ദം ക്രമീകരിക്കാനുള്ള പരിശോധനയുടെ ഭാഗമായി ദ്വാരം നിർമ്മിച്ചതാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്. പരിശോധനയിൽ വായു സമ്മർദ്ദം കാരണമാണ് റോഡിൻ്റെ കിഴക്കൻ ഭാഗത്ത് വെള്ളം കിട്ടാത്ത സ്ഥിതി ഉണ്ടായതെന്ന് കണ്ടാൽ ഇവിടെ സമ്മർദ്ദം നിയന്ത്രിക്കാനുള്ള വാൽവ് നിർമ്മിക്കാനാണ് നീക്കം. ഇതിനു മുന്നോടിയായി ഉള്ള പരിശോധയുടെ ഭാഗമായി പൈപ്പിൽ സൃഷ്ടിച്ച ദ്വാരത്തിലൂടെയാണ് ഇപ്പോൾ വെള്ളം പുറത്തേക്ക് ചീറ്റിയത്. നിലവിൽ പെപ്പ് ലീക്ക് ഇന്ന് വാട്ടർ അതോറിറ്റി അടച്ചിട്ടുണ്ട്. എന്നാൽ റോഡിൻ്റെ കിഴക്കൻ മേഖലയിൽ വെള്ളം നിലയ്ക്കുന്ന സാഹചര്യമുണ്ടായേക്കുമെന്നും അങ്ങയെങ്കിൽ അതിന് ഉടനെ പരിഹാരം കാണുമെന്നും വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനിയർ അറിയിച്ചു. പണ്ടുകാലത്ത് പാലത്തിൽ പെരുന്തച്ചൻ വെള്ളം തുപ്പുന്ന പാവയെ സ്ഥാപിച്ചപോലെയാണ് വാട്ടർഅതോറിറ്റിയുടെ ഇവിടുത്തെ ജലവിതരണ പൈപ്പിന്റെ സ്ഥിതി എന്ന് വൈക്കം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് വാട്ടർ അതോറിറ്റിയുടെ ഈ വിശദീകരണം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും