കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു
കുമരകം: കുമരകത്ത് വെള്ളക്കെട്ടിൽ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ ഗൃഹനാഥ മരിച്ചു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന മങ്കുഴി പാകത്തുശേരിയിൽ റോസമ്മ (71) യാണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വീടിനു ചുറ്റും വഴികളിലും വെള്ളം കയറിക്കിടന്നതിനാൽ ഉടൻ ആശുപത്രിയിലേക്ക് പോകാൻ സാധിച്ചില്ല. അവശയായ റോസമ്മയെ കണ്ട സമീപവാസി പഞ്ചായത്തംഗത്തിൻ്റെ സഹായത്തോടെ, രക്ഷാ പ്രവർത്തകരും ചേർന്ന് വള്ളത്തിലും കസേരയിലുമിരുത്തി പ്രധാന റോഡിലെത്തിച്ച് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മരിച്ചത്. പീറ്ററാണ് ഭർത്താവ്. ഷീബ, ഷിജു, ഷീന എന്നിവർ മക്കളാണ്.
Comments ()