ക്യാമ്പിൽ നിന്നും മടങ്ങുന്നവർക്ക് പഞ്ചായത്ത് അവശ്യവസ്തുക്കൾ നൽകി
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്ക് വീടും പരിസരവും കിണറുകളും വൃത്തിയാക്കുന്നതിനുള്ള ബ്ലീച്ചിങ് പൗഡറും അത്യാവശ്യം വേണ്ട അരി, പലചരക്ക്, പച്ചക്കറിയും, വസ്ത്രങ്ങളും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ജി. രഞ്ജിത്ത്, രഞ്ജനാ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ജസീനാ ഷാജുദ്ദീൻ, അജിതാ മധുക്കുട്ടൻ, വി. ബിൻസ്, പി.ആർ. ദേവലാൽ, സാബു മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Comments ()