Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഇന്ന് ലോക ആസ്ത്മ ​ദിനം

ഇന്ന് ലോക ആസ്ത്മ ​ദിനം
ഡോ.രാജ്കൃഷ്ണൻ. എസ് (കൺസൾട്ടന്റ്, പൾമണറി വിഭാ​ഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ )

ആസ്ത്മ - ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം

പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോഗമാണ് ആസ്ത്മ. ശ്വാസനാളത്തെ ബാധിക്കുന്ന അലർജിയാണ് ആസ്ത്മയുടെ കാരണം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിട ചുമ, വലിവ്, നടക്കുമ്പോൾ കിതപ്പ്, നെഞ്ചിൽ ഭാരം തോന്നുക, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവ രോ​ഗത്തിന്റെ ലക്ഷണങ്ങളാകാം. അലർജി, ചിലരിൽ പാരമ്പര്യം ജനിതകഘടകങ്ങൾ എന്നിവ ആസ്ത്മയുടെ കാരണങ്ങളാകാം. രാത്രിസമയത്താണ് ആസ്ത്മയുടെ ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുക. ചിട്ടയായ ജീവിതശൈലിയും, കൃത്യമായ ചികിത്സയും പാലിച്ചാൽ ആസ്ത്മയെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ്. ആസ്ത്മ സംശയിക്കുന്നവർ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടണം. പൾമണറി ഫം​ഗ്ഷൻ ടെസ്റ്റ് (പി.എഫ്.ടി), പി.ഇ.എഫ്.ആർ മോണിട്ടറിം​ഗ്, അലർജി കണ്ടെത്താനുള്ള രക്തപരിശോധന, നെഞ്ചിന്റെ എക്സറേ തുടങ്ങിയ പരിശോധനകൾ വഴിയാണ് ആസ്തമ രോ​ഗം സ്ഥിരീകരിക്കുക. ഇൻഹെയിലറുകൾ ഉപയോ​ഗിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ആസ്ത്മയുടെ ചികിത്സ.

ആസ്ത്മയുളളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആസ്ത്മയ്ക്ക് കാരണമാകുന്ന അലർജിയുണ്ടാക്കുന്ന വസ്തുക്കളിൽ നിന്നു അകലം പാലിക്കണം. പൊടി, പൂപ്പൽ, രൂക്ഷ​ഗന്ധങ്ങൾ തുടങ്ങിയവ അലർജി ഉണ്ടാക്കാനുള്ള കാരണങ്ങളാകാം. അലർജി ഉണ്ടാകുന്ന വസ്തുക്കളെ കണ്ടെത്തി അവയിൽ നിന്നു അകലം പാലിക്കാൻ ശ്രദ്ധപുലർത്തണം. അമിതവണ്ണം ആസ്ത്മയിലേക്ക് നയിക്കാറുണ്ട്. രോ​ഗമുള്ളവർ പുകവലി ഉപേക്ഷിക്കുകയും പുകവലിക്കുന്നവരിൽ നിന്നു അകലം പാലിക്കുകയും ചെയ്യണം. ആസ്ത്മരോ​ഗികളുടെ കിടപ്പുമുറികൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മെത്തയും തലയിണയും ഉൾപ്പെടെ വെയിലത്ത് ഉണക്കിയും തുണിയുടെ കവറുകൾ ചൂടുവെള്ളത്തിൽ കഴുകി ഉപയോ​ഗിക്കുന്നതും നല്ലതാണ്. കിടപ്പുമുറികളിലെ ഫാനിലെ പൊടി കൃത്യമായ ഇടവേളകളിൽ തുടച്ചു വൃത്തിയാക്ക് ഉപയോ​ഗിക്കണം. വിറ്റാമിനുകളും പോഷകങ്ങളും ആന്റി ഓക്സിഡന്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിനു നല്ലതാണ്. രോ​ഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ഇവ ​ഗുണം ചെയ്യും. ശ്വസനവ്യായാമങ്ങൾ പരിശീലിക്കുന്നത് ശ്വസന ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കുക. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനു കാരണമാകും. ആസ്ത്മ ദീർഘകാല ശ്വാസകോശ രോ​ഗമായതിനാൽ കൃത്യമായ ചികിത്സകൾ തേടി രോ​ഗം നിയന്ത്രിക്കുന്ന കാര്യത്തിലും ശ്രദ്ധപുലർത്തണം. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്നുകൾ ഉപയോ​ഗിക്കുകയും രോ​ഗമുക്തിക്ക് അനുസരിച്ച് മരുന്നിൽ ഏറ്റക്കുറിച്ചിൽ വരുത്തുകയും നിർത്തുകയും ചെയ്യുക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും