Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

പാലാ: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി. വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. കെലീറ്റ ജോർജ്, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാർ എന്നിവർ നേതൃത്വം നൽകി വരുന്നു. എലിപ്പനി പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്തസമ്മർദ്ദം, ഷുഗർ പരിശോധനകളും നടത്തി. പ്രളയത്തെ തുടർന്ന് മരുന്നുകൾ നഷ്‌ടപ്പെട്ടവർക്കും അത്യാവശ്യ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും