Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന് പാലായിൽ

സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന് പാലായിൽ

പാലാ: ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച്
സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന് ശനി രാവിലെ 6 മുതൽ നടത്തും. ഹൃദയാരോഗ്യത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി. ഒരു ടീമിൽ 8 നീന്തൽ താരങ്ങൾക്ക് പങ്കെടുക്കാം.
മത്സരം മിക്സഡ് റിലേ ആയിരിക്കും. 25 വയസ്സോ അതിൽ കൂടുതലോ പ്രായം ഉള്ളവർക്ക് പങ്കെടുക്കാം. ഓരോ നീന്തൽ താരവും 6 റൊട്ടേഷൻ പൂർത്തിയാക്കണം.

ടീമിലെ 8 അംഗങ്ങളും തങ്ങളുടെ ഓരോ റൊട്ടേഷനും പൂർത്തിയാക്കിയതിന് ശേഷമേ അടുത്ത റൊട്ടേഷൻ ആരംഭിക്കാവൂ. ഓരോ ടീമും മത്സരം പൂർത്തിയാക്കാൻ എടുത്ത ആകെ സമയം രേഖപ്പെടുത്തും. ഏറ്റവും കുറഞ്ഞ സമയം രേഖപ്പെടുത്തുന്ന ടീമുകൾക്ക് ഒന്ന് മുതൽ മൂന്നു വരെ സ്ഥാനങ്ങൾ ലഭിക്കും. വിജയികളാകുന്ന ടീമിന് 20,000, 15,000, 10,000 എന്നീ ക്രമത്തിൽ സമ്മാന തുക ലഭിക്കും. ഓരോ മത്സരാർത്ഥിയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മത്സര വേദിയിൽ ഹാജരാക്കണം. ശരിയായ നീന്തൽ വേഷവും ക്യാപ്പും നിർബന്ധമാണ്.
രജിസ്റ്റർ ചെയ്യണ്ട ഫോൺ നമ്പർ: 99611 93926

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും