ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്
മറവൻതുരുത്ത്: മറവൻതുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ആശ്വാസ് 2026 വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് മാസം ആറ്, ഏഴ് തീയതികളിൽ പാലാംകടവ് ബ്രാഞ്ചിലും, 10, 11 തീയതികളിൽ ഇടവട്ടം ഹെഡ് ഓഫീസിലും, 13, 14 തീയതികളിൽ മറവൻതുരുത്ത് ബ്രാഞ്ചിലുമാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്.
വായ്പ കുടിശ്ശികയായിരിക്കുന്ന അംഗങ്ങൾ ഈ അദാലത്തുകളിൽ പങ്കെടുത്ത് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡൻ്റ് കെ.പി ജോൺ, സെക്രട്ടറി എസ്. സുസ്മിത എന്നിവർ അറിയിച്ചു.

Comments ()