ദുരിതാശ്വാസ ക്യാമ്പിൽ കുടുംബശ്രീ പ്രവർത്തകർ അവശ്യസാധനങ്ങൾ നൽകി
വൈക്കം: മറവൻതുരുത്ത് ഗവ.യു.പി സ്‌കൂളിലെ ക്യാമ്പിൽ മറവൻതുരുത്ത് കുടുംബശ്രീ പ്രവർത്തകർ അവശ്യസാധനങ്ങൾ നൽകി.
സി.ഡി.എസ് ചെയർപേഴ്സൺ രഞ്‌ജിനി ദാസ്, അക്കൗണ്ടൻ്റ് ബിന്ദു സ്കറിയ, സി.ഡി.എസ് അംഗം സുനൈന എന്നിവരുടെ നേതൃത്വത്തിലെത്തിയ കുടുംബശ്രീ പ്രവർത്തകരിൽ നിന്നും
പഞ്ചായത്ത് വെസ്പ്രസിഡൻ്റ് പി.സി തങ്കരാജ്, വില്ലേജ് ഓഫീസർ കെ.ആർ രഞ്ജിത്ത് കുമാർ, അഞ്ചാം വാർഡ് മെമ്പർ വനജ അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ ആർ. അനീഷ്, സീമ ബിനു, സുകന്യ അനിൽ, പി.എസ് അഞ്‌ജു, രാജേശ്വരി ഷാജി എന്നിവരും പൊതുപ്രവർത്തകരും പങ്കെടുത്തു.

Comments ()