ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം
മറവൻതുരുത്ത്: എസ്.എൻ.ഡി.പി. യോഗം മറവൻതുരുത്ത് 648-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് സമാധി ദിനാചരണം ഭക്തിനിർഭരമായി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സമൂഹപ്രാർത്ഥന, വിശേഷാൽ ഗുരുപൂജ, ഉപവാസം, ശാന്തിയാത്ര, പ്രസാദഊട്ട് എന്നിവ നടന്നു.

വിവിധ ചടങ്ങുകൾക്ക് ശാഖാ സെക്രട്ടറി എം.സി. സുഗുണൻ, ശാഖാ പ്രസിഡന്റ് എൻ.സി. അശോകൻ, എം.ആർ. ലെനിൻ, സന്ധ്യാ സുദർശനൻ, അശോകൻ കുഴിമല എന്നിവർ നേതൃത്വം നൽകി.
Comments ()