Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ്

രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ്
രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആദരവ്. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. റവ.ഫാ.മാത്യു തെക്കേൽ, പാലാ ഡിവൈഎസ്പി ടി.എം. വർ​ഗീസ്, അസോ. ഡയറക്ടർമാരായ റവ. ഡോ. ജോസഫ് കരികുളം, റവ.ഫാ. മാത്യു തുരുത്തിപ്പളിൽ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. രശ്‌മി നായർ, ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ ടോണി മാനുവൽ തുടങ്ങിയവർ സമീപം

പാലാ: ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പതിവായി രക്തദാനം ചെയ്യുന്ന ജീവനക്കാർക്കു ആദരവ് നൽകി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങൾ മാതൃകയും അഭിമാനകരവുമാണെന്നു അദ്ദേ​ഹം പറഞ്ഞു. പാലാ ഡിവൈഎസ്പി ടി.എം.വർ​ഗീസ് സമ്മേളനം ഉദ്ഘാടനവും ആദരവും നിർവ്വഹിച്ചു.
രക്തദാനം ചെയ്യാൻ സന്നദ്ധരായ ജീവനക്കാരെ ഉൾപ്പെടുത്തി എം.എസ്.എം ബ്ലഡ് ഡോണേഴ്സ് സോൺ എന്ന വാട്സ്അപ് ​ഗ്രൂപ്പിന്റെ ലോഞ്ചിം​ഗും ഡിവൈ.എസ്പി നടത്തി. കൃതൃമായ ഇടവേളകളിൽ 5 തവണയിൽ കൂടുതൽ രക്തം ദാനം ചെയ്ത ആശുപത്രിയിലെ ജീവനക്കാരെയാണ് അനുമോദിച്ചത്. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു സന്ദേശം നൽകി. പബ്ലിക് റിലേഷൻസ് സീനിയർ മാനേജർ ജീസ്മോൻ ബേബി, ഹ്യൂമൻ റിസോഴ്സസ് അസി.മാനേജർ മാ​ഗി മാത്യു എന്നിവർ പ്രസം​ഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും