Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു

മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു
മാർ സ്ലീവാ മെ‍ഡിസിറ്റി പാലായിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം എൻ.എൻ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.ജോസ് ഉദ്ഘാടനം ചെയ്യുന്നു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഡോ.അനിൽ നാരായണൻ, ഡോ.സിസ്റ്റർ ജ്യോതിസ്, ഡോ.ജിസ് തോമസ്,ഡോ.വി.ആനന്ദ്, ഡോ.നിഹാസ് നോഹ തുടങ്ങിയവർ സമീപം.

പാലാ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ വിഭാ​ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ​ഗം ഡോക്ടർമാർ പങ്കെടുത്തു. നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.ഒ. ജോസ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. റവ.ഫാ. മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. അനിൽ നാരായണൻ, ഡോ. സിസ്റ്റർ ജ്യോതിസ് എന്നിവർ പ്രസം​ഗിച്ചു. നവജാതശിശുക്കളുടെ പരിചരണവും നൂതനചികിത്സകളെക്കുറിച്ചും വിദ​ഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലനവും പ്രോഗ്രാമിന്റെ ഭാ​ഗമായി നടത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും