Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മധ്യവയസ്ക്കൻ്റെ ഫോൺ ബൈക്കിൽ എത്തിയ യുവാവ് അപഹരിച്ചു

മധ്യവയസ്ക്കൻ്റെ ഫോൺ ബൈക്കിൽ എത്തിയ യുവാവ് അപഹരിച്ചു

തലയോലപ്പറമ്പ്: ഫോൺ ചെയ്യാനെന്ന വ്യാജേന മധ്യവയസ്ക്കൻ്റെ പുതിയ ഫോൺ വാങ്ങിയ ശേഷം ബൈക്കിൽ എത്തിയ യുവാവ് കടന്ന് കളഞ്ഞു. തലയോലപ്പറമ്പ് ആശുപത്രിക്കവലയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. പള്ളിക്കവല - സിലോൺ കവല റോഡിലുള്ള പെട്രോൾ പമ്പിന് സമീപം കളത്തി പ്പറമ്പിൽ ജോയി (55) യുടെ 12,000 രൂപ വിലവരുന്ന പുതിയ ഫോണാണ് ബൈക്കിൽ എത്തിയ യുവാവ് അപഹരിച്ചത്. ജോയി വീടിന് സമീപത്തെ കടയുടെ വരാന്തയിൽ ഇരിക്കുന്നതിനിടെ ബൈക്കിൽ എത്തിയ യുവാവ് വാഹനം നിർത്തി ജോയിയോട്  കുറച്ചു നേരം സംസാരിച്ച ശേഷം ഫോൺ ചെയ്യാൻ എന്ന വ്യാജേന ജോയിയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി ബൈക്ക് സ്റ്റാർട്ടാക്കി അതിവേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രദേശത്തെ സി.സി. ടി.വി കേന്ദ്രീകരിച്ച് മോഷ്ടാവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും