Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

മാർ സ്ലീവാ മെഡിസിറ്റി  സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

മാർ സ്ലീവാ മെഡിസിറ്റിയും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയും സംയുക്തമായി നടത്തുന്ന
സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയും, പാലാ എസ്.എം.വൈ.എം ഉം ചേർന്ന് 'സമഗ്രം' മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടത്തപ്പെടും. പഴകിയതും, തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും, വിവിധ ചികിത്സകൾ സ്വീകരിച്ചിട്ടും ഭേദമാകാത്തതുമായ അസുഖങ്ങൾക്ക് ക്യാംപിൽ പരിശോധനയുണ്ടാകും.
ത്വക്ക് രോഗങ്ങൾ, വാതരോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ, പഠനപ്രശ്നങ്ങൾ, മാനസിക വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ, തലവേദന, ട്രൈജമിനൽ ന്യൂറാൾജിയ തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി വിദഗ്ധ ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം ക്യാംപിൽ ലഭ്യമാകും. ക്യാംപിൽ പങ്കെടുക്കുന്ന 50 പേർക്ക് ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അറിയുന്നതിനുള്ള ടെസ്റ്റ് സൗജന്യമായി ലഭിക്കും. പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ 28 നു വൈകിട്ട് 5 മണിക്കു മുൻപായി റജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ- 81569 57133, 6282329193, 8943233791. പാലാ രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്ച ദിവസം ഒരുക്കുന്ന എസ്.എം.വൈ.എം ഹെൽപ്‌ഡെസ്‌ക് വഴിയും ക്യാമ്പിലേക്ക് രജിസ്ട്രേഷൻ സ്വീകരിക്കപ്പെടും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും