Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

മഹാദേവക്ഷേത്രത്തിൽ മാലിന്യ കൂമ്പാരം

മഹാദേവക്ഷേത്രത്തിൽ മാലിന്യ കൂമ്പാരം
വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുര നടയിൽ ഉപേക്ഷിച്ച പാദരക്ഷകൾ

ആർ. സുരേഷ്ബാബു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നാലു ഗോപുര നടകളിലും ഉപേക്ഷിച്ച പാദരക്ഷകൾ കൂടി കിടക്കുന്നത് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടാകുന്നു. ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിൽ കൂട്ടിയിട്ടിരിക്കുന്ന പാദരക്ഷകൾ മാറ്റണമെന്ന് ഭക്തരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കഴിഞ്ഞ അഷ്ടമിക്കാലത്ത് ദർശനത്തിയ ഭക്തർ ഉപേക്ഷിച്ച പാദരക്ഷകളാണിത്. തെക്കെ ഗോപുര നട ഒഴികെ മൂന്ന് ഗോപുര നടകളിലും പാദരക്ഷ സൂക്ഷിപ്പു കേന്ദ്രമുണ്ടങ്കിലും പടിഞ്ഞാറെ നടയിലേയും കിഴക്കേ ഗോപുരനടയിലും സൂക്ഷിപ്പു കേന്ദ്രങ്ങൾ നോക്കുകുത്തിയായി നിൽക്കുന്നു.

വൈക്കം ക്ഷേത്രത്തിനകത്ത് മതിലിനോട് ചേർന്ന് പടിഞ്ഞാറെ ഗോപുരത്തിൽ കൂടി കിടക്കുന്ന മാലിന്യം

ക്ഷേത്രത്തിലെ മതിൽക്കെട്ടിനുള്ളിൽ പടിഞ്ഞാറ് ഭാഗത്ത് മാലിന്യ കൂമ്പാരമാണ്. അഷ്ടമിക്ക് ക്ഷേത്രത്തിലെത്തിയ ആനയുടെ തീറ്റാവശിഷ്ടങ്ങളും വിസർജ്യ വസ്തുക്കളും കുന്നുകൂടി കിടക്കുകയാണ്. ക്ഷേത്രത്തിലെ കലാമണ്ഡപത്തോട് ചേർന്ന് മതിലിന് പുറത്തും ചപ്പുചവറുകൾ കൂട്ടിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഒരുക്കിയ താൽക്കാലിക പന്തലിന്റെ അവശിഷ്ടങ്ങളും ക്ഷേത്രവളപ്പിൽ അവിടവിടെയായി കൂട്ടിയിട്ടിട്ടുണ്ട്. അഷ്ടമി കഴിഞ്ഞിട്ട് ആഴ്ചകളായങ്കിലും പാദരക്ഷകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ ഭക്തർ പ്രതിഷേധിച്ചു. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും