Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന വലിയ പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍ ബജറ്റ്. 2014-ലെ സുപ്രീം കോടതി വിധി മുന്‍നിര്‍ത്തി അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്തുമെന്നാണ് ധനമന്ത്രി മാരി വില്‍സണ്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് അയല്‍ സംസ്ഥാനമായ കേരളത്തിന് വലിയ തിരിച്ചടിയാകുന്ന ഈ തീരുമാനം പുറത്തുവന്നത്.

തമിഴ്നാട്ടിലെ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനുപുറമെ, നീര്‍ത്തട സംരക്ഷണത്തിന്റെ ഭാഗമായി ആനമലൈയാര്‍, നല്ലൂര്‍ പദ്ധതികള്‍ നടപ്പിലാക്കാനും ഗോദാവരി-കാവേരി നദീജല സംയോജനം വേഗത്തിലാക്കാനും ബജറ്റില്‍ ലക്ഷ്യമിടുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും