Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി; വൈക്കം സോളാര്‍ ബോട്ട് സ്‌റ്റേഷന്‍ ഉദ്ഘാടനം നാളെ

മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി; വൈക്കം സോളാര്‍ ബോട്ട് സ്‌റ്റേഷന്‍ ഉദ്ഘാടനം നാളെ
വൈക്കം-തവണക്കടവ് ഫെറിയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട് 'ആദിത്യ'

വൈക്കം: വൈക്കം-തവണക്കടവ് ഫെറിയില്‍ സംസ്ഥാന ജലഗതാഗത വകുപ്പ് അനുവദിച്ച മൂന്ന് സോളാര്‍ ബോട്ടുകളുടെയും ഫൈബര്‍ കറ്റാമറൈന്‍ ബോട്ടിന്റെയും, സൗരോര്‍ജവല്‍കരിച്ച വൈക്കം ബോട്ട് ജെട്ടിയുടെയും ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിക്കും. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ദലീമ ജോജോ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. പുതിയ മൂന്നു ബോട്ടുകള്‍ കൂടി ആയതോടെ നാലു സോളര്‍ ബോട്ടുകള്‍ വൈക്കത്ത് സര്‍വീസ് നടത്തും. 2017ലാണ് ഇന്ത്യയിലെ ആദ്യ സോളാര്‍ ബോട്ടായ 'ആദിത്യ' വൈക്കത്ത് സര്‍വീസ് തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പുതിയ ബോട്ടുകള്‍ അനുവദിച്ചത്.
ഡീസല്‍ ബോട്ടുകള്‍ക്ക് പകരമായി സോളാര്‍ ബോട്ടുകള്‍ എത്തുമ്പോള്‍ വേമ്പനാട്ടു കായലിലെ മലിനീകരണം പൂര്‍ണമായും ഒഴിവാക്കാനാകും. വര്‍ഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസല്‍ ചെലവ് ലാഭിക്കാം എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞ വര്‍ഷം കൊണ്ടു തന്നെ ബോട്ടുകളുടെ നിര്‍മാണ ചിലവ് തിരിച്ചു പിടിക്കാനാവും എന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സി.കെ. ആശ എം.എല്‍.എ പറഞ്ഞു. പുകയും ശബ്ദവും ഇല്ലാതെ അന്തരീക്ഷ  വായു, ജല മലിനീകരണങ്ങളില്ലാത്ത ജലഗതാഗത സൗകര്യത്തിനാണ് ഇതോടെ ആരംഭമാകുന്നത്. ഇതോടൊപ്പം തന്നെ വൈക്കം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ജലഗതാഗത വകുപ്പിന്റെ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും ഗതാഗത വകുപ്പ് മന്ത്രി നിര്‍വഹിക്കുമെന്നും എം.എല്‍.എ അറിയിച്ചു. ചടങ്ങില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, നഗരസഭാ അധ്യക്ഷന്‍ അബ്ദുല്‍ സലാം റാവുത്തര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു അജി, ലിജി സലഞ്ജ്‌രാജ്, മിനി അഗസ്റ്റിന്‍, കെ.ജി രാജു, എസ്. ബിജു, ജോസ് വി. ജേക്കബ്, സാജിത യൂസഫ്, ആരതി വിനയന്‍, കെ.ജെ. സണ്ണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ്, വിജയമ്മ ബാബു, വൈക്കം നഗരസഭ കൗണ്‍സിലര്‍ റജിമോള്‍ പ്രദീപ്, സംസ്ഥാന ജലഗതാഗത ഡയറക്ടര്‍ ഷാജി വി. നായര്‍, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം. സുജിത്ത്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സി. എഞ്ചിനീയര്‍ അരവിന്ദ് സച്ചില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും