Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

യുവശക്തിയെ സാമൂഹിക പുരോഗതിക്കായി വിനിയോഗിക്കണം: പി.ജി.എം നായര്‍ കാരിക്കോട്

യുവശക്തിയെ സാമൂഹിക പുരോഗതിക്കായി വിനിയോഗിക്കണം: പി.ജി.എം നായര്‍ കാരിക്കോട്

വൈക്കം: സാമൂഹിക പുരോഗതിക്കായി യുവശക്തിയെ  ഉപയോഗിക്കുവാന്‍ കഴിയുന്ന  വിപുലമായ സംവിധാനം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി എന്‍.എസ്. എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും വൈക്കം യൂണിയന്‍ പ്രസിഡന്റുമായ പി.ജി.എം നായര്‍ കാരിക്കോട് പറഞ്ഞു. താലൂക്ക് എന്‍.എസ്.എസ്. യുണിയന്‍ നവതി ആഘോഷത്തിന്റെ ഭാഗമായ് നടത്തി വരുന്ന യുവത്വം വിവേകാനന്ദം പ്രോജക്ടിന്റെ ഭാഗമായി നടത്തിയ യംങ് പ്രൊഫഷണല്‍സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗങ്ങളിലെ വിവിധ മേഖലകളില്‍ വിദഗ്ദരായവര്‍ സമ്മേളനത്തില്‍ പങ്കെടു ത്തു. സംരംഭകത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, കോമണ്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങി പത്തിന പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കി.

പങ്കെടുത്തവരുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഇന്നോവറ്റീവ് ഐഡിയ ബാങ്ക് രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. പി. പ്രസാദ് മോഡറേറ്ററായി. യുണിയന്‍ സെക്രട്ടറി അഖില്‍ ആര്‍. നായര്‍,  എച്ച്.ആര്‍ കോഓഡിനേറ്റര്‍ ശ്രീഹരി, എന്‍. മധു, പി.എന്‍ രാധാകൃഷ്ണന്‍, കെ. ജയലക്ഷ്മി, വിജയന്‍ നായര്‍, കൃഷ്ണകുമാര്‍, മായാദേവി, സി.എന്‍ ഓമന, കെ. അജിത്, എസ്. മുരുകേശ്  എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും