വോയ്സ്, എസ്.എം.എസ് പ്ലാനുകൾക്ക് ഇനി ചെലവ് കുറയും: ടെലികോം കമ്പനികൾക്ക് ട്രായിയുടെ കശന നിർദേശം
ന്യൂഡൽഹി: വോയിസ് കോളുകളും എസ്എംഎസും മാത്രമുള്ള റീചാർജ് ഓപ്ഷനുകൾ അവതരിപ്പിക്കാൻ നിയമ ഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഈ പുതിയ റീചാർജ് പ്ലാനുകൾ ഒക്ടോബർ 22 മുതൽ നിലവിൽ വരും. തുടർന്ന് 30 ദിവസമോ അതിൽ കുറവോ ഉള്ള വോയിസ്, എസ്.എം.എസ് , ഡാറ്റ അടങ്ങുന്ന ബണ്ടിൽഡ് പ്ലാനുകളുടെ അതേ കാലാവധിയിൽ വോയിസ്-എസ്.എം.എസ് പ്ലാനുകൾ നൽകണമെന്നാണ് പുതിയ വ്യവസ്ഥ.
മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷനുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വോയ്സ്, എസ്.എം.എസ് , ഡാറ്റ എന്നിവ ഉൾപ്പെടുന്ന സാധാരണ റീചാർജ് പ്ലാനുകളെ അപേക്ഷിച്ച് വോയിസ് ഓൺലി പ്ലാനുകൾക്ക് നിരക്കിൽ വലിയ തോതിലുള്ള കുറവുണ്ടായിരിക്കണം.

അതേ സമയം ബണ്ടിൽഡ് പ്ലാനിൽ നിന്നും എത്ര രൂപയുടെ കുറവുണ്ടാകണമെന്ന് ട്രായ് വ്യക്തമാക്കുന്നുമില്ല. 28 ദിവസത്തേക്ക് വോയിസ്, എസ്.എം.എസ്, ഡാറ്റ അടങ്ങിയ ബണ്ടിൽഡ് പ്ലാൻ നൽകുന്ന ടെലികോം കമ്പനികൾ 28 ദിവസത്തേക്ക് വോയിസ് -എസ്.എം.എസ് ഓൺലി പ്ലാനുകളും ഈ വ്യവസ്ഥ പ്രകാരം നൽകണം. ഈ രീതിയിൽ എല്ലാ വാലിഡിറ്റിയിലും വോയിസ്-എസ്.എം.എസ് പ്ലാനുകൾ ലഭ്യമാകും. നിലവിൽ വലിയ തുകയുടെ ദീർഘകാലത്തേക്കുള്ള വോയിസ്-എസ്.എം.എസ് പ്ലാനുകൾ മാത്രമാണ് കമ്പനികൾ നൽകുന്നത്. വോയിസ് കോൾ മാത്രം ആവശ്യമുള്ള ഉപഭോക്താക്കളും വോയ്സ് കോൾ, എസ്.എം.എസ്, ഇന്റർനെറ്റ്, ഒ.ടി.ടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾകൊള്ളുന്ന ബണ്ടിൽഡ് പ്ലാനുകൾ ഉപയോഗിക്കേണ്ടിരുന്നതിന് മാറ്റം വരും . നേരെത്തെ പ്രശ്നം പരിഹരിക്കാൻ 2024 ൽ നിയമം ഭേദഗതി ചെയ്ത ട്രായ്, വോയിസ്-എസ്.എം.എസ് മാത്രമുള്ള ഒരു റീചാർജ് പ്ലാനെങ്കിലും നൽകാൻ നിർദേശിച്ചിരുന്നു. എന്നാൽ ടെലികോം കമ്പനികൾ വലിയ റീചാർജ് ഓപ്ഷനുകൾ മാത്രമാണ് ഇങ്ങനെ നൽകിയത്. ഹ്രസ്വകാലത്തേക്കുള്ള പ്ലാനുകൾ കൂടി വേണമെന്ന ആവശ്യത്തിലാണ് ട്രായിയുടെ നിലവിലെ നിയമഭേദഗതി.
Comments ()