Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പാഠപുസ്തക വിതരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി

പാഠപുസ്തക വിതരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി
മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കുന്നു

കോട്ടയം: അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി. മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠപുസ്തകം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും നടന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ളവർക്ക് 15 ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി അച്ചടിച്ച മൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങള്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗേള്‍സ് ഹൈസ്‌കൂളിലുള്ള കുടുംബശ്രീ ബുക്ക് ഹബ്ബില്‍ എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ചങ്ങനാശ്ശേരി ഉപജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്തത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് അക്കൗണ്ടസ് ഓഫീസര്‍ എസ്. ശ്രീജിത്ത്, സ്റ്റോര്‍ കീപ്പര്‍ അനുരാജ് പ്രസാദ്, ജില്ലാ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ അനില്‍ കെ. തോമസ്, കോട്ടയം സൗത്ത് സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ പി.ജി. ജ്യോതിമോള്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. രാജേഷ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജീവ്, സ്‌കൂള്‍ പ്രഥമാധ്യാപിക പ്രതിഭ മേരി നൈനാന്‍, പി.ടി.എ. പ്രസിഡന്റ് പ്രനീഷ പ്രസാദ് എന്നിവര്‍ പങ്കെടുത്തു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും