മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പത്തനം തിട്ടയിൽ എത്തും
പത്തനംതിട്ട: മഴ ദുരിതാശ്വാസവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പത്തനം തിട്ടയിൽ എത്തുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 21 മരണമാണ് സംഭവിച്ചത്. കോട്ടയത്തും ഇടവിട്ട് ശക്തമായ മഴയാണ് തുടരുന്നത്. വൈക്കം മേഖലയിൽ കിഴക്കൻ വെള്ള വരവ് കൂടിയിട്ടില്ലെന്നത് ആശ്വാസകമാണെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ തന്നെയാണ്. തിരുവല്ലയിലും അപ്പർ കുട്ടനാട് മേഖലയിലും വെള്ളക്കെട്ട് തുടരുന്നു. തിരുവല്ലയിൽ വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. ആറായിരത്തിൽ അധികം പേരാണ് തിരുവല്ലയിൽ മാത്രം ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്. കടപ്ര, എടത്വ, വീയപുരം പ്രദേശങ്ങളിലും ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് ഉണ്ടായ എം.സി റോഡിൽ തിരുവല്ല തിരുമൂലപുരത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്ത് അടക്കം കഴിഞ്ഞ രാത്രി മഴ പെയ്തില്ല. മൂഴിയാർ അണക്കെട്ടിൻ്റെ ഒരു ഷട്ടർ ഉയർത്തി വെച്ചിരിക്കുകയാണ്. പത്തനംതിട്ടയുടെ പടിഞ്ഞാറു ഭാഗത്തെ പ്രദേശങ്ങളായ പന്തളം, കടക്കാട്, ചേരിക്കൽ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇനി 7, 8 തീയതികളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.
12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിൽ ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തിയത്. ഇന്ന് എല്ലാ ജില്ലകളിലും യെലോ അലർട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെലോ അലർട്ടാണ്. മൂന്ന് മണിക്കൂർ ഇടവിട്ടാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പുകൾ നൽകുന്നത്.
Comments ()