Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

പി.എം. മാത്യു - മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്

പി.എം. മാത്യു - മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്

പി.ജി.എം. നായർ കാരിക്കോട്

കടുത്തുരുത്തി: കടുത്തുരുത്തിയുടെ മുൻ എംഎൽഎയും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന പി.എം. മാത്യു രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ വേറിട്ട മുഖമാണ്. തികഞ്ഞ മനുഷ്യസ്നേഹിയും ലാഭേച്ഛ കൂടാതെ ആരെയും സഹായിക്കുവാൻ സദാ സന്നദ്ധനുമായിരുന്ന അദ്ദേഹം സാമൂഹിക രാഷ്ടീയ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ ഗുണ ഗണങ്ങളുടെ ഉടമയായിരുന്നു. സഹാനുഭൂതിയോടും അനുകമ്പയോടും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള അനിതര സാധാരണമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. പൊതുപ്രവർത്തകനെന്ന നിലയിൽ എല്ലാ രാഷ്ടീയ പാർട്ടികളും സാമുദായിക സാംസ്ക്കാരിക പ്രസ്ഥാനങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്ന പി.എം. മാത്യു തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. വിദ്യാർത്ഥി യുവജന രാഷ്ടീയ പ്രവർത്തനങ്ങളിലൂടെ ഉയർന്ന് വന്ന അദ്ദേഹം ഏതൊരു കാര്യവും ആത്മാർത്ഥവും സത്യസന്ധവുമായി നിർവ്വഹിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിയമസഭാംഗമെന്ന നിലയിൽ വിഷയങ്ങൾ കൃത്യമായി പഠിച്ച് നിയമസഭയിൽ അവതരിപ്പിച്ചിരുന്ന സമർത്ഥനായ പാർലമെൻ്റേറിയനായിരുന്നു. നിയമസഭയിലെ അദ്ദേഹത്തിൻ്റെ കന്നി പ്രസംഗത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്ത പൊന്നിൻ കുടത്തിന് പൊട്ട് എന്നായിരുന്നു. മികച്ച വാഗ്മിയും സംഘാടകനുമായ അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുണ്ട്. സഹകാരിയെന്ന നിലയിൽ നിരവധിയായ നേതൃസ്ഥാനം വഹിച്ചിരുന്നു. കടുത്തുരുത്തിയുടെ വികസന രംഗത്ത് അദ്ദേഹത്തിൻ്റെതായ ഒട്ടേറെ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണ്. നിരവധിയായ സംഭവങ്ങൾ ഓർമ്മയിൽ മിന്നി മറയുന്നു. ഒരു കാര്യം പ്രത്യേകം പരാമർശിക്കേണ്ടതാണ്, നിയമസഭ പെറ്റീഷൻസ് കമ്മറ്റി (ഹർജികൾ സംബന്ധിച്ച സമിതി) യുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന ഘട്ടത്തിൽ കോടതികളിൽ നിന്നും പോലും നീതി ലഭിക്കാതെ പോയ ഒട്ടേറെ കേസുകൾ തീർപ്പു കൽപ്പിക്കുക വഴി അനേകം സാധാരണക്കാർക്ക് ആശ്വാസം പകരുവാൻ അദ്ദേഹത്തിന് സാധിച്ചു. ചിരസ്മരണീയമായ ചിന്തകളും പ്രവർത്തനങ്ങളും നടത്തി വിടവാങ്ങുന്ന അദ്ദേഹത്തിൻ്റെ ഓർമ്മകൾ അടുത്തറിഞ്ഞ മുഴുവൻ ആളുകളുടെയും മനസ്സിൽ ജീവിതാവസാനം വരെ പച്ച പിടിച്ച് നിൽക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന് സ്നേഹാദരങ്ങളോടെ വിട!

പി.ജി.എം. നായർ കാരിക്കോട് പ്രസിഡൻ്റ് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ. (നാല് പതിറ്റാണ്ട്‌ അദ്ദേഹത്തോട് ഏറ്റവും അടുത്ത നിലയിൽ പ്രവർത്തിക്കുകയും എം.എൽ.എ ആയിരുന്ന അവസരത്തിൽ പൂർണ്ണ സമയം ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് ലേഖകൻ)

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും