Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി

എസ്. സതീഷ്കുമാർ

പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി

വൈക്കം: ഓണക്കാല ബന്തിപ്പൂ കൃഷിയുടെ വൈക്കം നഗരസഭാതല ഉദ്ഘാടനം തെക്കേനട സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്നു. നഗരസഭയിലെ 27 വാർഡുകളുള്ളതിൽ 18 വാർഡുകളിലായി ആണ് ഈ വർഷം പൂങ്കാവനം ബന്തിപ്പൂ കൃഷി നടത്തുന്നത്.ഓണക്കാല പൂ വിപണി ലക്ഷ്യമിട്ടാണ് കൃഷി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബന്തി തൈകൾ നൽകുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ആണ് നഗരസഭയിലെ ബന്തി കൃഷി നടത്തുന്നത്. നഗരസഭാ വാർഡുകളിൽ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്താണ് ഇവർ ബന്തി തൈകൾ നടുന്നത്. ജില്ലാ പഞ്ചായത്ത് ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഓണക്കാലത്തെ ഈ ബന്തി പൂ കൃഷി. എന്നാൽ നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ഇടപെട്ടാണ് ജില്ലാ പഞ്ചായത്ത് മുഖേന ജില്ലാ കൃഷി ഓഫീസ് വഴി ഇത്തവണ നഗരസഭയ്ക്ക് ബന്തി തൈകൾ ലഭ്യമാക്കിയത്. കൃഷി വകുപ്പ് 5320 ബന്ദിതൈകൾ ആണ് നഗരസഭയ്ക്ക് നൽകിയിരിക്കുന്നത്. ഇത് കഴിഞ്ഞദിവസം കൃഷിക്ക് സന്നദ്ധത പ്രകടിപ്പിച്ച വാർഡുകളിൽ വിതരണം ചെയ്തിരുന്നു. അതിൽ തുടക്കത്തിൽ 300 ബന്ദി തൈകളാണ് തെക്കേനട ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നട്ടത്. ബന്തി പൂകൃഷിയുടെ നഗരസഭല ഉദ്ഘാടനം നഗരസഭ ചെയർമാൻ അബ്ദുൽസലാം നിർവഹിച്ചു.

വാർഡ് അംഗം അനിൽകുമാറും മറ്റ് നഗരസഭ അംഗങ്ങളും നഗരസഭ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ അങ്കണത്തിലെ പൂകൃഷിയുടെ പരിപാലനവും വിളവെടുപ്പും എല്ലാം തൊഴിലുറപ്പ് തൊഴിലാളികളാണ് ചെയ്യുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും