Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ഗുരുദർശനങ്ങൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിത്തറയാകണം: പ്രീതി നടേശൻ

ഗുരുദർശനങ്ങൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിത്തറയാകണം: പ്രീതി നടേശൻ
വൈക്കം ആശ്രമം സ്ക്കൂൾ നടത്തിയ പഠനോപകരണ വിതരണത്തിൻ്റേയും ഉല്ലല ഓംകാരേശ്വരം ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ സഹായ വിതരണത്തിൻ്റേയും ഉദ്ഘാടനം എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ നിർവ്വഹിക്കുന്നു

വൈക്കം: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പുസ്തകങ്ങളിലൂടെ മാത്രമല്ല, മനുഷ്യനെ, മണ്ണിനെ, പ്രകൃതിയെ, പൊതുസമൂഹത്തെ അടുത്തറിയുന്നതിലൂടെയാണ് പ്രാവർത്തികമാവുകയെന്ന് എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ പറഞ്ഞു. വൈക്കം ആശ്രമം സ്ക്കൂൾ നടത്തിയ പഠനോപകരണ വിതരണത്തിൻ്റേയും ഉല്ലല ഓംകാരേശ്വരം ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ സഹായ വിതരണത്തിൻ്റേയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രീതി നടേശൻ.

ആശ്രമം സ്ക്കൂൾ ആവിഷ്കരിച്ച സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയിലൂടെ നിർദ്ധനരായ കുട്ടികൾക്ക് നിർമ്മിച്ച് നൽകിയപ്പോൾ കേവലം വീടുകൾക്കപ്പുറം അതിൽ പങ്കാളികളായ നൂറുകണക്കിന് കുട്ടികളുടെ മനസ്സിലേക്ക് സഹജീവികളോടുള്ള സ്നേഹത്തിൻ്റെ, കരുണയുടെ വലിയ സന്ദേശമാണ് നൽകിയത്. അത്തരം പ്രവർത്തനങ്ങളിലൂടെയാണ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയും ആശ്രമം സ്ക്കൂളും സംസ്ഥാനത്തിന് തന്നെ മാതൃകയായത്. ഗുരുദേവൻ്റെ പാദമുദ്ര പതിഞ്ഞ മണ്ണിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ കുട്ടികൾ മണ്ണിനെ അറിഞ്ഞ് വളരാനായി നടത്തുന്ന ജൈവകൃഷിയും കൃഷിപാഠങ്ങളും നവമാധ്യമങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്ന നമ്മുടെ യുവതലമുറയെ ഒരു പരിധി വരെയെങ്കിലും മൂല്യവത്തായ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കും. അതിനായി രക്ഷിതാക്കൾ ഉൾപ്പെടുന്ന പൊതുസമൂഹം വിദ്യാലയങ്ങൾക്ക് തണലാകണം. സമൂഹനന്മക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കാലാതീതമായ ഗുരുദർശനങ്ങൾ എന്നും നമുക്ക് കരുത്ത് പകരുമെന്നും അവർ പറഞ്ഞു.

ആശ്രമം സ്ക്കൂൾ 700 കുട്ടികൾക്ക് പഠനോപകരണങ്ങളും 164 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമാണ് നൽകിയത്. ഓംകാരേശ്വരം ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ആശ്രമം സ്ക്കൂൾ ഹയർ സെക്കൻ്ററി വിഭാഗം പ്രിൻസിപ്പാൾ വിനു മോഹൻ അദ്ധ്യക്ഷയായിരുന്നു. പ്രഥമാദ്ധ്യാപിക പ്രിയ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റും ആശ്രമം സ്ക്കൂൾ മാനേജരും ഓംകാരേശ്വരം ദേവസ്വം പ്രസിഡൻ്റുമായ പി.വി. ബിനേഷ്, യൂണിയൻ സെക്രട്ടറി എം.പി. സെൻ, യൂണിയൻ വൈസ് പ്രസിഡൻ്റും ഓംകാരേശ്വരം ദേവസ്വം സെക്രട്ടറിയുമായ കെ.വി. പ്രസന്നൻ, ദേവസ്വം വൈസ് പ്രസിഡൻ്റ് പ്രീജു കെ.ശശി എന്നിവർ പങ്കെടുത്തു. ആശ്രമം സ്ക്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ ഇ.പി. ബീന സ്വാഗതവും എൽ.പി വിഭാഗം എച്ച്.എം. പി.ടി. ജിനീഷ് നന്ദിയും പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും