പതാക ദിനം ആചരിച്ചു
വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക ദിനം ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എം.പി. സെൻ ചതയദിന വിളംബര സന്ദേശം ചൊല്ലിക്കൊടുത്തു.

യോഗം ബോർഡ് മെമ്പർ രാജേഷ് മോഹൻ, യൂണിയൻ കൗൺസിലർമാരായ അഡ്വ. രമേഷ് പി ദാസ്, എം.പി. ബിജു, എം.എസ്. രാധാകൃഷ്ണൻ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ പി.വി. വിവേക്, വി. വേലായുധൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മനു ചെമ്മനാകരി, രമേഷ് കൊക്കാട്ട്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
Comments ()