Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പൊതുജനങ്ങൾക്ക് ആശ്വാസമായി വി.പി.എസ് ലേക്‌ഷോർ മെഗാ മെഡിക്കൽ ക്യാമ്പ്

പൊതുജനങ്ങൾക്ക് ആശ്വാസമായി വി.പി.എസ് ലേക്‌ഷോർ മെഗാ മെഡിക്കൽ ക്യാമ്പ്
മെഗാ മെഡിക്കൽ ക്യാമ്പ് മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ വി.പി ചന്ദ്രൻ, സേവ്യർ പി ആൻ്റണി എന്നിവർ സമീപം

പ്രത്യേക ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു

കൊച്ചി: നൂറുകണക്കിന് പൊതുജനങ്ങൾക്ക് ആശ്വാസമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ 46, 47 ഡിവിഷനുകളുടെയും പൂണിത്തുറ എൻ.എസ്.എസ് കരയോഗത്തിൻ്റെയും സഹകരണത്തോടെ പൂണിത്തുറയിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണെന്ന് മേയർ പറഞ്ഞു. മെഡിക്കൽ ക്യാമ്പുകൾ അത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമാകും. ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ വി.പി.എസ് ലേക്‌ഷോറിനെയും അതിനായി കൈകോർത്ത പൊതുപ്രവർത്തകരെയും അനുമോദിക്കുകയാണെന്നും മേയർ കൂട്ടിച്ചേർത്തു.

കൊച്ചി കോർപറേഷൻ നിവാസികൾക്ക് വി.പി.എസ് ലേക്‌ഷോറിൽ പ്രത്യേക ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും മേയർ നിർവഹിച്ചു. വി.പി.എസ് ലേക്‌ഷോർ കോർപറേറ്റ് കമ്യൂണിക്കേഷൻസ് വിഭാഗം മാനേജർ ടി. അനിൽകുമാറിൽ നിന്നും മേയർ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിൻ്റെ ഭാഗമായാണ് ഹോസ്‌പിറ്റൽ ഈ പദ്ധതികൾക്കൊക്കെ നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രിവിലേജ് കാർഡ് ഉള്ളവർക്ക് ആശുപത്രിയിൽ ആദ്യ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായിരിക്കും. കൂടാതെ എമർജൻസി വിഭാഗത്തിൽ 50 ശതമാനവും ഒ.പി സേവനങ്ങൾക്ക് 15 ശതമാനവും ഐ.പി യിൽ 10 ശതമാനവും ഇളവ് ലഭിക്കും.

പൂണിത്തുറ എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റ് ജയൻ പാലയിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.പി. ചന്ദ്രൻ, സേവ്യർ പി. ആൻ്റണി, എ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ആർ. സാഖിൽ, കെ.ആർ. നന്ദകുമാർ, വി.കെ. രവീന്ദ്രനാഥ്, ശ്രീനി മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

കാർഡിയോളജി, ഗൈനക്കോളജി,യൂറോളജി, ഇ.എൻ.ടി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. കൂടാതെ ഹോം കെയർ വിഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും