Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍

പാലക്കാട്: വടക്കന്തറയില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചതെന്നും ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും പിഷാരടി പറഞ്ഞു. ബി.ജെ.പി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയെ തടഞ്ഞുവെച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തന്നെ തടഞ്ഞതെന്ന് പിഷാരടി പ്രതികരിച്ചു. 'പ്രചാരണ പരിപാടിയില്‍ നിന്ന് തന്നെ തടഞ്ഞത് ജനാധിപത്യ സംവിധാനത്തിനെതിരെയുള്ള നടപടിയാണ്. സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. വോട്ട് ചോദിക്കാനുള്ള ജനാധിപത്യപരമായ അവകാശമാണ് നിഷേധിച്ചത്. ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ. നിയമനടപടിയുമായി പോകാന്‍ ഏതായാലും നിലവില്‍ ഉദ്ദേശിക്കുന്നില്ല. യാതൊരു പ്രകോപനവും കൂടാതെയാണ് ഇത്തരമൊരു പ്രവൃത്തി'. പിഷാരടി പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും