റിപ്പബ്ലിക് ദിന പരേഡിൽ അർച്ചന മധു പങ്കെടുക്കും
വൈക്കം; ഡൽഹിയിൽ 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ എൻ.സി.സി കേരള - ലക്ഷദ്വീപ് സെക്ടറിനെ പ്രധിനിധീകരിച്ച് അർച്ചന മധു പങ്കെടുക്കും. എറണാകുളം സെൻ്റ് തെരേസാസ് കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥിനിയാണ്. ഉദയനാപുരം കുന്നത്ത് വീട്ടിൽ പി. മധുവിൻ്റേയും ബിന്ദുവിൻ്റേയും മകളാണ്.