ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
കോഴിക്കോട്: നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ കിടപ്പിലായിരുന്നു. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ സിനിമയിൽ മലയാളികളുടെ മനസിൽ ഇടം നേടിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.

പ്രഫഷണൽ നാടകത്തിലൂടെ സാവിത്രി കലാജീവിതം ആരംഭിച്ചു. അഞ്ചു പതിറ്റാണ്ടോളം പ്രഫഷണൽ നാടകരംഗത്ത് സജീവ സാന്നിദ്ധ സാന്നിദ്ധ്യമായി. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.
കോഴിക്കോട് വെസ്റ്റ് മാങ്കാവിൽ ശ്രീധരീയം വീട്ടിൽ സാവിത്രിയുടെ ഭർത്താവ് ശ്രീധരൻ മുൻപെ മരിച്ചിരുന്നു. കോഴിക്കോട്ടെ നാലു പ്രശസ്ത പ്രഫഷനൽ നാടകട്രൂപ്പിലെ തിരക്കുള്ള നടിയായിരുന്നു സാവിത്രി. പ്രഫഷനൽ നാടക ട്രൂപ്പുകളുടെ സുവർണ്ണകാലം കൊഴിഞ്ഞതോടെ സങ്കടത്തോടെയാണ് വേദിയോടു വിടപറഞ്ഞത്.
Comments ()