മഴ തുടരുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ നിറഞ്ഞു തുടങ്ങി
തലയോലപ്പറമ്പ്: തലയോലപ്പറമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ടാം ദിവസം ആളുകളുടെ എണ്ണം കൂടി.
തലയോലപ്പറമ്പ് എ.ജെ ജോൺ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 35 കുടുംബങ്ങളിൽ നിന്നായി 65 അംഗങ്ങളുണ്ട്. മറവൻതുരുത്ത് ഗവ. യു.പി സ്‌കൂളിലെ ക്യാമ്പിൽ രണ്ടാം ദിവസം 30 കുടുംബങ്ങളിൽ നിന്നായി 53 അംഗങ്ങളുണ്ട്. തലയോലപ്പറമ്പിൽ വെള്ളം കയറിയ വീടുകളിലുള്ളവരെ വള്ളങ്ങളിൽ റോഡിലെത്തിച്ചശേഷം പഞ്ചായത്തിന്റെ ആംബുലൻസിലാണ് ക്യാമ്പിലെത്തിക്കുന്നത്.
Comments ()