Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

കുടുംബശ്രീ പ്രവർത്തകർ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ നൽകി

കുടുംബശ്രീ പ്രവർത്തകർ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ നൽകി

തലയോലപ്പറമ്പ്: പ്രകൃതി ദുരന്തത്തെ തുടർന്ന് എ.ജെ. ജോൺ സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ച് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ.
50 കിലോ കപ്പ, ബ്രെഡ്, ബിസ്‌കറ്റ് തുടങ്ങിയ അവശ്യ ഭക്ഷണ സാധനങ്ങളാണ് ക്യാമ്പിൽ എത്തിച്ചു നൽകിയത്. സി.ഡി.എസ് ചെയർപേഴ്‌സൺ പ്രിയ പ്രദീപിന്റെ നേതൃത്വത്തിൽ എത്തിയ കുടുംബശ്രീ പ്രവർത്തകരിൽ നിന്നും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ ഭക്ഷണസാധനങ്ങൾ ഏറ്റുവാങ്ങി. ഭക്ഷണസാധനങ്ങൾ നൽകുന്നതിനൊപ്പം ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങളോടൊപ്പം പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവെച്ചും സന്തോഷം പകരാനും കുടുംബശ്രീ പ്രവർത്തകർ സമയം കണ്ടെത്തി. മാനസികമായ ആശ്വാസം കൂടി പകർന്നുനൽകിയ പ്രവർത്തനം ക്യാമ്പിലെ അന്തേവാസികൾക്ക് ഏറെ ആശ്വാസമായി. ചടങ്ങിൽ സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഷീല ദിലീപ്, സി.ഡി.എസ് അംഗങ്ങളായ ആനീസ്, രേവതി, സുശീല, അക്കൗണ്ടന്റ് ജയ എന്നിവരും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും