ഗുരുദേവന്റെ 99-ാം സമാധിദിനാചരണം ഭക്തിനിർഭരമായി
ഇടവട്ടം: എസ്.എൻ.ഡി.പി. യോഗം 662-ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം സമാധിദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി.
സമൂഹപ്രാർത്ഥന, ഗുരുപൂജ, ശാന്തിയാത്ര, പ്രസാദഊട്ട് തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സമാധിദിനാചരണം സംഘടിപ്പിച്ചത്.

ഗുരുദേവന്റെ മഹത്തായ ദർശനങ്ങളും മാനവിക സന്ദേശങ്ങളും അനുസ്മരിച്ചുകൊണ്ട് നടന്ന ചടങ്ങുകളിൽ ശാഖാ അംഗങ്ങളും ഭക്തജനങ്ങളും സജീവമായി പങ്കെടുത്തു.
ശാഖാ പ്രസിഡന്റ് കെ.പി. സന്തോഷ് കുമാർ , സെക്രട്ടറി രാജ്കുമാർ, യൂണിയൻ കമ്മിറ്റി അംഗം സുധീർ ഇടവട്ടം, സുഗുണൻ, സോമരാജൻ, എ.പി. അശോകൻ, സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments ()