Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിൽ 'തൂഫാൻ' ലഹരി വിരുദ്ധ ക്യാമ്പയിന് സ്വാഗതസംഘം രൂപീകരിച്ചു

തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിൽ 'തൂഫാൻ' ലഹരി വിരുദ്ധ ക്യാമ്പയിന് സ്വാഗതസംഘം രൂപീകരിച്ചു

തലയോലപ്പറമ്പ്: ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന 'തൂഫാൻ കമാൻഡോസ്' ജനകീയ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വാഗതസംഘം രൂപീകരിച്ചു. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളണ്ടിയർമാരെ ലഹരിക്കെതിരെ പോരാടുന്ന 'തൂഫാൻ കമാൻഡോസ്' ആയി സജ്ജമാക്കുന്ന സമ്പൂർണ്ണ മൈക്രോ ലെവൽ ആക്ഷൻ പ്ലാനിന്റെ ഭാഗമായാണ് സ്വാഗതസംഘം രൂപീകരണം.

സംസ്ഥാനതല ഉദ്ഘാടനം എൻ.എസ്.എസ് ദിനമായ സെപ്റ്റംബർ 24-ന് തൃശ്ശൂരിൽ വെച്ച് ആഭ്യന്തര വകുപ്പ് മന്ത്രി നിർവഹിക്കും. ഇതിന്റെ ഭാഗമായി സ്കൂളിൽ അതേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ തൂഫാൻ കമാൻഡോസ് മെഗാ വാക്കത്തോണും ലഹരി വിരുദ്ധ ദിനാചരണവും സംഘടിപ്പിക്കും. പദ്ധതിയുടെ വിജയത്തിനായി വിപുലമായ ജനകീയ സ്വാഗതസംഘമാണ് സ്കൂളിൽ രൂപീകരിച്ചത്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് കമ്മിറ്റി.

ഭാരവാഹികൾ:

മുഖ്യ രക്ഷാധികാരി - ജില്ലാ പഞ്ചായത്ത് മെമ്പർ വിജയമ്മ ബാബു, രക്ഷാധികാരി - വാർഡ് മെമ്പർ മിനി ബെന്നി, ചെയർമാൻ - പി.ടി.എ പ്രസിഡന്റ് ഷിജോ പി.എസ്, വൈസ് ചെയർമാൻ - എസ്.എം.സി കൺവീനർ ക്രിസ്റ്റി സ്റ്റീഫൻ, ജനറൽ കൺവീനർ - പ്രിൻസിപ്പൽ ശ്രീലത എസ്. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ എച്ച്.എം ശ്രീമതി. മായാദേവി എൻ., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, പി.ടി.എ, എസ്.എം.സി അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും