ഡി.ബി. കോളേജില് ഗണിതശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: ദേവസ്വം ബോര്ഡ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില് ഹയര് സെക്കന്ഡറി സ്കൂള് വിദ്യാര്ഥികള്ക്കായി ഗണിതശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉദയംപേരൂര് എസ്.എന്.ഡി.പി. ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥികളായ അമ്പാടി സുനില്, അഭിനവ് സുജിത്ത് എന്നിവര് ഒന്നാം സ്ഥാനവും, വൈക്കം ആശ്രമം ഹയര് സെക്കന്ഡറി സ്കൂള് വിദ്യാര്ഥികളായ പി.എ ആദിത്യന്, ലക്ഷ്മി സന്തോഷ് എന്നിവര് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കേരള സര്വകലാശാലയില് ഗണിതശാസ്ത്ര ഗവേഷകനായ കെ. കൃഷ്ണന് ആയിരുന്നു ക്വിസ് മാസ്റ്റര്. പ്രിന്സിപ്പാള് ഡോ. ആര്. അനിത സമ്മാനദാനം നിര്വഹിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ലിനി മറിയം മാത്യു, പ്രോഗ്രാം കോ-ഓര്ഡിനേറ്റര് ഡോ. കെ.എം ബേബി സ്മിത എന്നിവര് പ്രസംഗിച്ചു. അസി. പ്രൊഫസര്മാരായ ഡോ. ദീപ എച്ച്. നായര്, ഡോ. എന്. ജിസി, ഡാലസ് അഗസ്റ്റിന്, ജിന്സി ചാക്കോ എന്നിവര് നേതൃത്വം നല്കി.
Comments ()