കെ.എസ്.എസ്.പി.യു തലയോലപ്പറമ്പ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തലയോലപ്പറമ്പ് യൂണിറ്റ് വനിതാ-സാംസ്കാരിക വേദികളുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഗവ.യു.പി. സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങ് കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. വാസന്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൽ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. ജോസ് നടത്തിയ പ്രാർത്ഥനയോടെ ചടങ്ങിന് തുടക്കമായി.
സാംസ്കാരിക വേദി കൺവീനർ പി.എം. നസീർ, കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം ടി.കെ. ഗോപി, ബ്ലോക്ക് സെക്രട്ടറി എ. പത്രോസ്, ജോയിന്റ് സെക്രട്ടറി ടി. വാസപ്പൻ, ബ്ലോക്ക് കമ്മിറ്റി അംഗം. ജോർജ്ജ് ജോസഫ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മാലതി ദാമോദരൻ, എ.പി. സരള, യൂണിറ്റ് സെക്രട്ടറി സി.കെ. രാജപ്പൻ, ട്രഷറർ കെ.കെ. ഉണ്ണികുട്ടൻ,
വനിതാവേദി കൺവീനർ ഷീജ കബീർ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് അംഗങ്ങൾക്കായി വിവിധ കലാകായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും ഉച്ചഭക്ഷണവും സംഘടിപ്പിച്ചു. കവിതാപാരായണം, ചലച്ചിത്രഗാനങ്ങൾ, നാടകഗാനങ്ങൾ, സംഘഗാനം, നാടൻപാട്ട്, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, മിമിക്രി, നാടോടിനൃത്തം, തിരുവാതിര, മാർഗ്ഗംകളി, ഒപ്പന, ഉപന്യാസരചന, കഥാരചന, ചിത്രരചന തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ കുടുംബസംഗമത്തിന് മാറ്റുകൂട്ടി. വിജയികൾക്കുളള സമ്മാനദാനവും നിർവ്വഹിച്ചു.
Comments ()