എം.ഡി.എം.എ.യുമായി രണ്ടു യുവാക്കൾ തലയോലപ്പറമ്പിൽ പിടിയിൽ
തലയോലപ്പറമ്പ്: ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച നിരോധിച്ച മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിലായി.
വ്യാഴാഴ്ച രാത്രി 10.30 ഓടെ തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപമാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശികളായ ആകർഷ് നടേശൻ (29), കെ.എസ്. ഹരിശങ്കർ (30) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും
തലയോലപ്പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 89 മില്ലിഗ്രാം എം.ഡി.എം.എയും, കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നിരന്തരമായ നിരീക്ഷണത്തിന് ഒടുവിലാണ് പ്രതികൾ വലയിലായത്. പ്രാഥമിക അന്വേഷണത്തിൽ ലഹരിമരുന്ന് എറണാകുളത്തു നിന്നാണ് എത്തിച്ചതെന്ന് വ്യക്തമായി. പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്നവരും സ്ഥിരം ഉപഭോക്താക്കളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.

തലയോലപ്പറമ്പ് സി.ഐ. ജി. രജൻകുമാർ, എസ്.എച്ച്.ഒ സബ് ഇൻസ്പെക്ടർ കെ. ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അന്വേഷണ സംഘത്തിൽ ഗ്രേഡ് എസ്.ഐ ബിജു, എ.എസ്.ഐ സുമേഷ്, സി.പി.ഒ മാരായ അരുൺ പ്രകാശ്, രാജേഷ് എന്നീ പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കോട്ടയം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments ()