തൂഫാൻ ഗ്രാമസഭ നടത്തി
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് 17-ാം വാർഡിൽ തൂഫാൻ ഗ്രാമസഭ നടത്തി. വടയാർ ഇളങ്കാവ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമസഭ ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

തലയോലപ്പറമ്പ് സി.ഐ. ജി. രജൻകുമാർ തൂഫാൻ സന്ദേശം നൽകി. നാർക്കോട്ടിക് സെൽ കോട്ടയം എസ്.ഐ. കെ.വി പ്രദീപ്കുമാർ, സി.പി.ഒ മാരായ പി. ശിശിരമോൾ,നീതു ദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. പഞ്ചായത്തംഗം ജോൺ തറപ്പേൽ, എ.ഡി.എസ് പ്രസിഡൻ്റ് സതി മണി, സെക്രട്ടറി പി. സുശീല എന്നിവർ പ്രസംഗിച്ചു.
Comments ()