അഖില കേരള ചെസ്സ് ടൂർണ്ണമെന്റ്
തലയോലപ്പറമ്പ്: അക്കാദമി ഓഫ് ചെസ്സ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് തലയോലപ്പറമ്പിന്റെ നേതൃത്വത്തിൽ മൂന്നാമത് അഖില കേരള ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ന് തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹയർസെക്കൻഡറി സ്കൂളിലാണ് ടൂർണ്ണമെൻ്റ്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഏഴു റൗണ്ട് മത്സരങ്ങൾ അഞ്ചു മണിക്ക് പൂർത്തിയാകും.
15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം ചെസ്സ് ടൂർണ്ണമെൻ്റും സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ജില്ലയിലെഏറ്റവും വലിയ ടൂർണ്ണമെൻ്റാണ് തലയോലപ്പറമ്പിൽ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സെക്രട്ടറി ബിജു പവിത്രൻ, പ്രസിഡൻ്റ് കെ.കെ ഉണ്ണിക്കുട്ടൻ എന്നിവർ പറഞ്ഞു.
Comments ()