ഭക്ഷ്യമേള സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി രുചിരാഗം എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. തലയോലപ്പറമ്പ് പഞ്ചായത്തംഗം മിനി ബെന്നി ഉദ്ഘാടനം ചെയ്തു. പി.ടി.എ . പ്രസിഡൻ്റ് പി.എസ് സിജോ അദ്ധ്യക്ഷത വഹിച്ചു.
0:00
/0:38
പ്രഥമധ്യാപിക സി. മായാദേവി, സീഡ് കോഡിനേറ്റർമാരായ കൃഷ്ണവേണി, കെ. സാനു, ആതിര അശോക്, എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിവിധയിനം ഭക്ഷ്യവിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. അധ്യാപകരായ ടി.എസ് ഫെബി, എസ്. നീതു, എം.ജെ. ക്രിസ്റ്റോ ദീപ, പി.ജി. ശ്രീലത, എ. കാർത്തിക, ഇ.എസ്. ശാലു മോൾ എന്നിവർ നേതൃത്വം നൽകി.
Comments ()