Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

തയ്യൽ തൊഴിലാളികളുടെ അവകാശാനുകൂല്യങ്ങള്‍ സംരക്ഷിക്കണം

തയ്യൽ തൊഴിലാളികളുടെ അവകാശാനുകൂല്യങ്ങള്‍ സംരക്ഷിക്കണം
ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ല കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ജി. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പുതിയ സര്‍ക്കാര്‍ ഏതു മുന്നണിയുടേതാണെങ്കിലും തയ്യല്‍ തൊഴിലാളികളുടെ സർവീസ് പെന്‍ഷന്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസവാനുകൂല്യ കുടിശിക സമയബന്ധിതമായി കൊടുത്തു തീര്‍ക്കണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലാനുസ്യതമായി വര്‍ധിപ്പിക്കണമെന്നും, ക്ഷേമനിധി ഇന്റ്റര്‍വ്യൂ കഴിഞ്ഞവരുടെ ഐ.ഡി കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് സെൻ്റ് ജോര്‍ജ് പാരിഷ് ഹാളില്‍ (കെ.എസ്. സോമന്‍ നഗർ) നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ജി. സജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു.

ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ല കണ്‍വെന്‍ഷന്‍ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികൾ

സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി.ആര്‍. നളിനാക്ഷന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.ജി. ഉഷാകുമാരി, ട്രഷറര്‍ എം.ബി. മുഹമ്മദ്കുട്ടി, ജില്ലാ ജോയിന്‍ സെക്രട്ടറി വല്‍സമ്മ, വി.കെ. കരുണാകരന്‍ നായര്‍, സക്കീര്‍ ഹുസൈന്‍, എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും