കവി സമാജം സമ്മേളനം
തൃപ്പൂണിത്തുറ: കവി സമാജത്തിൻ്റെ സമ്മേളനവും ഡിജിറ്റൽ മാസികയുടെ പ്രകാശനവും തൃപ്പൂണിത്തുറയിൽ നടന്നു. പൂണിത്തുറ പബ്ലിക് ലൈബ്രറിയിലായിരുന്നു ചടങ്ങ്. കവി സമാജം പ്രസിഡൻ്റ് ഡോക്‌ടർ പൂജാ പി. ബാലസുന്ദരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കവി മധു കൂട്ടം പേരൂരാണ് ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തത്. 136 വർഷം മുൻപ് രൂപീകരിച്ച സംഘടനയുടെ ചരിത്രസംരംഭം ആണ് ഡിജിറ്റൽ മാസിക എന്ന് അദ്ദേഹം
പറഞ്ഞു. സെക്രട്ടറി കെ.ആർ. സുശീലൻ സ്വാഗതവും ഷഹീർ അലി നന്ദിയും പറഞ്ഞു. കവി സമ്മേളനത്തിൽ ഐ.ബി പത്മകുമാർ, ജേക്കബ്ബ് വെളുത്താൻ, നന്ദകുമാർ ചൂരക്കാടു്, ടി.എൻ സതീഷ് കുമാർ, കെ.എസ്. സലി, രഘൂത്തമൻ പച്ചാളം, സുഭാഷ് ചന്ദ്രൻ, എം.പി. പത്മകുമാർ, ഡോ.പൂജാ പി. ബാലസുന്ദരം, കെ.ആർ. സുശീലൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Comments ()