ഉദയനാപുരത്ത് പുഴ ശുചീകരണം: ശേഖരിച്ച മാലിന്യം ഹരിതകർമ്മ സേനയ്ക്ക് കൈമാറി
വൈക്കം: ഉദയനാപുരത്ത് പുഴ സംരക്ഷണ സമിതി ശേഖരിച്ച മാലിന്യം ഹരിതകർമ്മ സേനക്ക് കൈമാറി. മുട്ടുങ്കൽ മുതൽ കരിയാർ വരെ 5 കിലോമീറ്റർ ദൂരം പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യം വള്ളങ്ങളിൽ ശേഖരിച്ചതാണ് ഇന്ന് രാവിലെ ഹരിത കർമ്മസേനയ്ക്ക് കൈമാറിയത്. മൂന്ന് മാസത്തിലൊരു ദിവസമാണ് പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്.

ആശുപത്രി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞു കൂടി പുഴ വലിയ തോതിൽ മലിനപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും ജനങ്ങൾ വിട്ടു നിൽക്കണമെന്ന് മാലിന്യ ശേഖരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അഭ്യർത്ഥിച്ചു. പുഴ സംരക്ഷണ സേനാ കൺവീനർ ടി.പി. ശ്രീകുമാർ, കെ.പി ഷാബിൻ, ഡി. ഷിനോജ്, എം.ആർ. തങ്കച്ചൻ, എം.എസ്. ഷൈമോൻ, വി.എസ് ഗ്രഹേശൻ, മധു പരുവച്ചോട്ടിൽ, കെ. അശോകൻ, അനീഷ് കുമാർ, ജി. ജിതേഷ്, ബാബു മൂത്താക്കോണി എന്നി പുഴസംരക്ഷണ സമിതി അംഗങ്ങളാണ് മാലിന്യം ശേഖരിച്ച് ഹരിതകർമ്മ സേനക്ക് കൈമാറാൻ നേതൃത്വം നൽകിയത്.
Comments ()