നടി തൃഷയ്‌ക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ
ചെന്നൈ: നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗം നടത്തിയെന്ന സംഭവത്തിൽ നടനും തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചെന്നൈയിലെ വസതിയിൽ നിന്നാണ് തഞ്ചാവൂർ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിലാണ് നടപടി. അതിനാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് പോലീസ് സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിട്ടുണ്ടെന്ന് അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് നരേന്ദ്ര നായർ പറഞ്ഞു. കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ സ്റ്റാലിന്റെ വീടിനുമുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു.
Comments ()